Malayalam Hymn
Yeshuve ente nathhane
Yeshuve ente nathhane lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
യേശുവേ എന്റെ നാഥനേ
യാഹേ എന്റെ ദൈവമേ
കർത്താവേ സൗഖ്യദായകാ
ആത്മാവേ ജീവദായകാ
വന്നാലും നീ തന്നാലും
സൗഖ്യവും ശാന്തിയും(2)
പുകയത്തെ തുരുത്തിപോൽ എൻ മനമാകെ
നീറിപ്പുകഞ്ഞു തകരുമ്പോൾ(2)
ഒരു കുളിർകാറ്റായ് തെന്നലായി
ഒഴുകി വരേണമേ എന്നുള്ളിൽ(2); വന്നാലും...
മൺപാത്രമാകും എന്റെ ശരീരം
രോഗങ്ങളാലെ വലഞ്ഞിടുമ്പോൾ(2)
ആശ്വാസമായി സൗഖ്യമായി
അത്യന്ത ശക്തിയാൽ നിറയ്ക്കണമേ(2); വന്നാലും...
എന്റെ ആത്മാവേ നീ വിഷാദമായി
ഉള്ളം നൊന്തു കരഞ്ഞിടുമ്പോൾ(2)
പ്രത്യാശയാം നിൻ കതിരൊളിയായി
ദിനദിനം നീ എന്നെ വഴിനടത്തൂ(2); വന്നാലും...