Malayalam Hymn
Yeshuve ente prana nathhane
Yeshuve ente prana nathhane lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
യേശുവേ എന്റെ പ്രാണ നാഥനേ...
സ്തുതിക്കുന്നേ അങ്ങയെ ഞാൻ വാഴ്ത്തുന്നേ
വൻ കൃപയാൽ എന്നെ എന്നും നടത്തീടുന്ന ദൈവമേ
വല്ലഭാ... നിൻ സ്നേഹം എത്ര ശ്രേഷ്ടമേ
1 ഇത്രത്തോളം കൊണ്ടുവന്ന ദൈവമെ
നിൻ ക്രുപാ.. എത്രയോ ശ്രേഷ്ടമേ...
അർഹിക്കാത്തതെല്ലാം തന്നു നടത്തിടുന്ന ദൈവമേ..
വാഴ്ത്തുന്നേ... അങ്ങയെ എന്നെന്നും;- യേശുവേ...
2 കുപ്പയിൽ ആയിരുന്ന എന്നേയും
വീണ്ടെടുത്തു പ്രാണനെ രക്ഷിച്ചു
എനിക്കു വേണ്ടി ക്രൂശതിൽ യാഗമായി തീർന്നോനേ...
വാഴ്ത്തുന്നേ... അങ്ങയെ നാഥനെ;- യേശുവേ...
3 നിന്ദകൾ ദുഷികൾ വന്നാലും
ആരുമേ ഇല്ലെന്നു വന്നാലും
വാഗ്ദത്തങ്ങൾ തന്നു എന്നെ സാന്ത്വനപ്പെടുത്തുന്ന
യേശുവേ അങ്ങയെ വാഴ്ത്തുന്നെ;- യേശുവേ...
4 ഭാരങ്ങൾ ദുഃഖങ്ങൾ വന്നാലും
രോഗങ്ങൾ കഷ്ടങ്ങൾ വന്നാലും
കാത്തിടും നിൻ മക്കളെ തിരു ചിറകിൻ മറവിലായ്
വൻകൃപാ... എത്രയൊ ശ്രേഷ്ടമേ;- യേശുവേ...
5 ഇത്രമാത്രം എന്നെ മാനിപ്പാൻ
ഒരു നന്മയും എന്നിലില്ലേ...
ദൈവകൃപ ഒന്നു മാത്രം എന്നു ഞാനറിയുന്നു
യേശുവേ... നന്ദി നന്ദി എന്നുമേ;- യേശുവേ...