Malayalam Hymn
Prathyaasha varddhikkunnen prana nathhane
Prathyaasha varddhikkunnen prana nathhane lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
1 പ്രത്യാശ വർദ്ധിക്കുന്നെൻ പ്രാണനാഥനെ
പ്രാവിൻ ചിറകെനിക്കേകിയെങ്കിൽ;
പറന്നു പോയീടും ഞാൻ ഈ മരുവിൽ നിന്നും
സ്വർഗ്ഗ കനാൻ നാട്ടിൽ വാഴുവാനായ്(2)
2 ദുർഘട മേടുകൾ കയറുകിൽ തളരാതെ
നിൻ കൃപയേകുക എൻ പിതാവേ;
അഗതിയവിശ്വസ്തനായെന്ന് വന്നാലും
വിശ്വസ്തനായ് പാർക്കുന്ന സ്നേഹമൂർത്തേ(2);-
3 കഷ്ടതയാകുന്ന ശോധനയെൻ നേരെ
അടിക്കടിയായ് കവിഞ്ഞൊഴുകുകിലും;
കഷ്ടത സഹിച്ചവൻ തൻ കരം നീട്ടിത്താ-
നെന്നെ അനുദിനം നടത്തിടുന്നു(2);-
4 കർത്താവിൻ വാക്കുകൾ പൂർണ്ണമായ് വിശ്വസി-
ച്ചരുമനാഥൻ പിമ്പേ യാത്ര ചെയ്ക;
പുതുമന്നാ തന്നവൻ നിത്യവും പോറ്റിടും
പുതു നഗരത്തിൽ നാം ആനന്ദിക്കും(2);-
5 പുഷ്ടമോദം ലഭിച്ചനന്തകോടി യുഗം
താതനുമായ് വാഴും തേജസ്സിൽ നാം
താതസുതാത്മനാം ത്രീയേക ദൈവമേ
നിൻ കൃപാദാനമെന്താശ്ചര്യമെ;-