Malayalam Hymn
Mahathvatthin prathyaasha aayavane
Mahathvatthin prathyaasha aayavane lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
1 മഹത്വത്തിൻ പ്രത്യാശ ആയവനെ
എന്നെ തികഞ്ഞവനാക്കി നിർത്തുന്നോനെ;
വാഴ്ചകൾക്കും അധികാരങ്ങൾക്കും
തലയായവനിൽ ഞങ്ങൾ ആശ്രയിക്കുന്നേ (2)
ആറാറു ചിറകുള്ള സാറാഫുകൾ
ഇടവിടാതങ്ങേ ആരാധിക്കും
പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധനെ
ആത്മ ശക്തിയാൽ അങ്ങേ ആരാധിക്കും (2)
2 ഇടയ ശ്രേഷ്ഠൻ പ്രത്യക്ഷനാകുമ്പോൾ
കണ്ണുനീരെല്ലാം തോർന്നീടുമേ
വാടാത്ത കിരീടം പ്രാപിക്കുമേ ഞാൻ
ദൈവ തേജസ്സിനാൽ മൂടപ്പെടുമേ (2);-
3 എൽ ഷദ്ദായി എന്നെ ശക്തനാക്കിടുമ്പോൾ
കഴുകനെ പോലെ പറന്നീടുമേ
തളർന്നു പോകാതെ ഓടിടുമേ ഞാൻ
ദൈവ മഹത്വമെന്നിൽ വെളിപ്പെടുമേ (2);-