Malayalam Hymn
Prathyaasha naade nokki njaan
Prathyaasha naade nokki njaan lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
പ്രത്യാശ നാടെ നോക്കി ഞാൻ പാർത്തിടും
അന്ത്യത്തോളം വിശ്വസ്തനായി
അന്ത്യത്തോളം വിശ്വസ്തനായി...
ഹാ എൻ പ്രിയൻ തേജസ്സോടെ
മേഘത്തേരിൽ വന്നിടാറായ് (2)
പ്രത്യാശാ നാടേ നോക്കിപ്പാർത്തിടും
അന്ത്യത്തോളം വിശ്വസ്തനായി( 2)
Ch: ചേർക്കുമോ എന്നെയും തൻ വരവിൽ
കാണുമോ ഞാനുമാ ശുദ്ധർ മദ്ധ്യേ (2)
വിരുതിനായ് ഞാനും ഓടീടുന്നു
പ്രിയനേ നീ എന്നെയും ചേർത്തീടണേ (2)
ഭാരം വേണ്ടാ ഭീതി വേണ്ടാ
സാരമില്ലാ ഈ ലോകേ കഷ്ടം (2)
പ്രാണനാഥൻ വന്നീടുമേ
അല്ലലെല്ലാം തീർന്നീടുമേ (2)
(ചേർക്കുമോ)
വിശുദ്ധിയോടെ ജീവിച്ചെന്നാൽ
എത്തിടും നാം വിൺപുരിയിൽ (2)
കാന്തനുമായ് നിത്യകാലം
വാണീടും നാം മോദമോടെ (2)
(ഹാ എൻ പ്രിയൻ)