Uyirthezhunnettu halleluyyaa

Malayalam Hymn

Uyirthezhunnettu halleluyyaa

Uyirthezhunnettu halleluyyaa lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ഉയിർത്തെഴുന്നേറ്റു ഹല്ലേലുയ്യാ – ജയിച്ചെഴുന്നേറ്റു ഉർവ്വിയെ ജയിച്ച ക്രിസ്തുനാഥനെൻ സ്വന്തമായ്ത്തീർന്നു 1 കല്ലറ തുറന്നീടവേ രാജസേവകർ ഭയന്നീടവേ വല്ലഭനേശു ഉയിർത്തെഴുന്നേറ്റു സ്വർഗ്ഗപിതാവിൻ മഹിമയിതേ;- ഉയിർ... 2 മരിച്ചവരുടെ ഇടയിൽ ജീവനാഥനെ തേടുകയോ നീതിയിന്നധിപതി ഉയിർത്തെഴുന്നേറ്റു നിത്യമാം ജീവനെ നൽകിടുവാൻ;- ഉയിർ... 3 മരണമേ വിഷമെവിടെ? പാതാളമേ ജയമെവിടെ? മരണത്തെ ജയിച്ചവൻ ഉയിർത്തെഴുന്നേറ്റു പാതാള വൈരിയെ ജയിച്ചവനായ്;- ഉയിർ... 4 ആത്മാവിൽ ഇന്നുമെന്നും ഹാ നമ്മെയും ഉയിർപ്പിച്ചവൻ ആത്മാവിൻ വാഗ്ദത്തം നമുക്കവൻ തന്നു ഹല്ലേലുയ്യാ സ്തുതി പാടിടുവോം;- ഉയിർ...

Related Songs