Malayalam Hymn
Nandiyaal ennullam thingukayaal
Nandiyaal ennullam thingukayaal lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
1 നന്ദിയാലെന്നുള്ളം തിങ്ങുകയാൽ
സ്തോത്രത്തിൻ പല്ലവി പാടിടും ഞാൻ
എണ്ണമില്ലാ തവ നന്മകൾക്കായി
എണ്ണി എണ്ണി സ്തുതി പാടിടും ഞാൻ(2)
ഹല്ലേലുയ്യാ പാടിടും ഞാൻ
യേശുവിന്റെ സന്നിധിയിൽ ജീവകാലം
ആരാധിക്കും ഉന്നതനെ
ആത്മാവിലും സത്യത്തിലും നിത്യകാലം
2 ആവശ്യ ഭാരങ്ങളേറിടുമ്പോൾ
ആർത്തനായുള്ളം കലങ്ങിടുമ്പോൾ
ആവൽ തീർത്താനന്ദമേകിയോൻ താൻ
ആശ്വാസ ദായകൻ യേശു പരൻ (2)
3 കർത്താവറിയാതെ ഇല്ല ഒന്നും
ജീവിതയാത്രയിൽ ചൊല്ലുവാനായി
നീറിടും ശോധന വേളകളിൽ
നീക്കുപോക്കേകി പുലർത്തിടും താൻ (2)
4 മരണപാശങ്ങളുർന്നനേരം
ശരണം തന്നരികിൽ തൻ ചിറകിൻ മീതെ
മൃത്യു വെന്നുയിർത്ത യേശുനാഥൻ
മാറതെയെന്നുമെൻ ചാരെയുണ്ട്;-