Inneram priya daivame ninnaathma

Malayalam Hymn

Inneram priya daivame ninnaathma

Inneram priya daivame ninnaathma lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ഇന്നേരം പ്രിയ ദൈവമേ! നിന്നാത്മശക്തി തന്നാലും പ്രാർത്ഥിച്ചിടുവാൻ നിന്നോടു പ്രാർത്ഥിച്ചീടാൻ നിന്നടിയങ്ങൾ നിന്റെ സന്നിധാനത്തിൽ വന്നു ചേർന്നിരിക്കുന്നു നാഥാ 1 നിന്തിരു പാദപീഠത്തിൽ അണയുവതിനെന്തുള്ളു ഞങ്ങളപ്പനേ നിൻ തിരു സുതനേശുവിൻ തിരുജഡം ഭുവി ചിന്തിയോർ പുതുവഴി തുറന്നു പ്രതിഷ്ഠിച്ചതാൽ;- 2 മന്ദതയെല്ലാം നീക്കുക നിന്നടിയാരിൽ തന്നരുൾ നല്ലുണർച്ചയെ വന്നിടുന്നൊരു ക്ഷീണം നിദ്ര മയക്ക മിവ- യൊന്നാകെ നീയകറ്റി തന്നിടുകാത്മ ശക്തി;- 3 ഓരോ ചിന്തകൾ ഞങ്ങളിൽ വരുന്നേ മനസ്സോരോന്നും പതറിടുന്നേ ഘോരവൈരിയോടു നീ പോരാടിയടിയർക്കു ചോരയാൽ ജയം നൽകിടേണം പരമാനാഥാ;- 4 നിന്തിരു വാഗ്ദത്തങ്ങളെ മനതളിരിൽ ചിന്തിച്ചു നല്ല ധൈര്യമായ് ശാന്തതയോടും ഭവൽ സന്നിധി ബോധത്തോടും സന്തതം പ്രാർത്ഥിച്ചിടാൻ നിൻതുണ നൽകീടേണം;- 5 നീയല്ലാതാരുമില്ലയ്യോ! ഞങ്ങൾക്കഭയം നീയല്ലോ പ്രാണനാഥനേ! നീ യാചന കേട്ടിടാ-തായാൽ പിശാചിന്നുടെ മായാവലയിൽ നാശമായിടു മായതിനാൽ;-

Related Songs