Chirakalam daivame thirunamam

Malayalam Hymn

Chirakalam daivame thirunamam

Chirakalam daivame thirunamam lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ചിരകാലം ദൈവമേ തിരുനാമം പാടിടാൻ അടിയന്റെ നാവിനെ ഒരുക്കേണമേ ദിനനവും നിന്നാത്മ പ്രകാശത്തിനാലെയെൻ ജീവൻ പ്രശോഭിതമാക്കിടേണം വിശ്വാസ പാതയിൽ എന്നെന്നും ഓടിടീൻ വിജയം വരെ നിന്നിൽ സ്ഥിരമായി നിന്നിടാൻ വിശ്വാസ നായകാ കനിവോടെയെന്നിൽ ചഞ്ചലമാകാത്ത വിശ്വാസമേകൂ സത്യവും നീതിയും ധർമ്മവും കാത്തിടാൻ വിശ്വസ്തനായ് നിന്റെ സാക്ഷിയാകാൻ ഒരു ചെറുതിരിയായി എരിഞ്ഞടങ്ങീടുവാൻ അന്ത്യം വരെ കൃപ താ ദൈവമേ പുതുജീവൻ പ്രാപിച്ചു പുതുശക്തി നേടിടാൻ ആത്മാവിനാലഭിഷിക്തനാക്കൂ ജീവന്റെ ഉറവയിൽ നിന്നെ നിത്യവും പാനം ചെയ്തീടുവാൻ അനുവദിക്കുക

Related Songs