Jaya jaya kristhuvin thirunamam papikalkana

Malayalam Hymn

Jaya jaya kristhuvin thirunamam papikalkana

Jaya jaya kristhuvin thirunamam papikalkana lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ജയ ജയ ക്രിസ്തുവിൻ തിരുനാമം പാപികൾക്കാനന്ദ വിശ്രാമം ജയ ജയ നിർമ്മല സുവിശേഷം കുരിശിൻ നിസ്തുല സന്ദേശം 1 പാപം തരുവതു വൻമരണം ശാപം നിറയുമെരിനരകം കൃപയാൽ ദൈവം നൽകുവതോ ക്രിസ്തുവിൽ പാപവിമോചനമേ;- 2 നരകാഗ്നിയിൽ നാമെരിയാതെ ചിരകാലം നാം വലയാതെ പരഗതി നമ്മൾക്കരുളാനായ് പരമസുതൻ വന്നിഹ നരനായ്;- 3 ആത്മവിശപ്പിനു വിരുന്നും വൻ പാപവിഷത്തിനു മരുന്നും താൻ തീരാവിനകൾ തീർക്കുമവൻ ധാരാളം കൃപ നൽകുമവൻ;- 4 കുരിശിൽ ചിന്തിയ തൻചോരക്കൊരു നികരുണ്ടോയിനി വേറെ തിരുനാമം പോലൊരു നാമം തരുമോ ശാശ്വത വിശ്രാമം;- 5 ഇതുപോലിനിയാർ സ്നേഹിപ്പാൻ ഇതുപോലാരിനി സേവിപ്പാൻ അനുദിനം നമ്മെ പാലിപ്പാൻ ആരുണ്ടിതുപോൽ വല്ലഭനായ്

Related Songs