Kristhuvin impa gaanam ennume ennude

Malayalam Hymn

Kristhuvin impa gaanam ennume ennude

Kristhuvin impa gaanam ennume ennude lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 ക്രിസ്തുവിൻ ഇമ്പഗാനമെന്നുമേ എന്നുടെ ജീവവാക്യമെന്നുമേ തന്നുടെ ജീവമൊഴിയെന്നുമേ എന്നുടെ ജീവന്നാധാരമേ ഞാൻ പിന്തുടർന്നിടും ഞാൻ പിൻഗമിച്ചിടും എന്നുടെ ജീവിതയാത്രയിൽ ഈ മരുവിൽ ചൂടതേൽക്കുമ്പോൾ തൻ ചിറകെനിക്കു വിശ്രമം 2 ക്രിസ്തുവിൻ ദിവ്യയിഷ്ടമെന്നുമേ എന്നുടെ ജീവിതത്തിൻ ആശയേ നാളെന്നും ക്രൂശെടുത്തു ഞാൻ നാഥനിഷ്ടം നിറവേറ്റുമേ;- 3 ക്രിസ്തുവിൻ നിന്ദ ഞാൻ വഹിക്കുമേ എന്നുടെ ഭൂഷണം അതെന്നുമേ നാളെന്നും അതെണ്ണും എൻ നിക്ഷേപമായ് തേജസ്സായെനിക്കു ലഭ്യമേ;- 4 ക്രിസ്തുവിൻ ശബ്ദം ഞാൻ ശ്രവിക്കുമേ എന്നുടെ പാതയിൽ അതെന്നുമേ നാളെന്നും അതിൽ നടന്നു ഞാൻ തേജസ്സിൻ തീരത്തെത്തുമേ;- 5 ക്രിസ്തുവിൻ മുഖം ഞാൻ ദർശിക്കുമേ ഈ ഘോരമാം സമുദ്രത്തിൻ നടുവിലായ് അനന്തത വിദൂരവേ ഞാൻ കാണുമ്പോൾ ആ പൊൻമുഖം പ്രത്യാശയിൻ ഉറവിടം;-

Related Songs