Kristhuvin dhera senakale koodin

Malayalam Hymn

Kristhuvin dhera senakale koodin

Kristhuvin dhera senakale koodin lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 ക്രിസ്തുവിൻ ധീരസേനകളെ കൂടിൻ തന്നനുയായികളേ എന്തിനു ഭീതി, ജയിക്കും നാം-ജയി... (5) ഏതു വിപത്തിലും തോൽക്കാതെ ജയിക്കും നാം 2 നമ്മുടെ നാഥൻ നല്ലവൻ വൈരികളേക്കാൾ വല്ലഭൻ തൻ കരബലത്താൽ, ജയിക്കും നാം-ജയി... (5) തന്ത്രമെഴും വൻ സാത്താനെ ജയിക്കും നാം 3 ധരയിൽ ക്ലേശം നമുക്കുണ്ട് ദിനവുമെടുപ്പാൻ കുരിശുണ്ട് ബലം തരുവാനവനടുത്തുണ്ട്, ജയിക്കും നാംജയി... ( 5) മരണനിഴലിലുമഞ്ചാതെജയിക്കും നാം 4 ശോകം തീർക്കും സന്ദേശം ലോകം ജയിക്കും സുവിശേഷം ചൊല്ലാൻ വേണ്ടഭയലേശം, ജയിക്കും നാം-ജയി... ( 5) വെല്ലുവിളിപ്പിൻ വൈരികളെ ജയിക്കും നാം 5 ലൗകിർ കണ്ടാൽ ബലഹീനർ, ഭൗതികർ പാർത്താൽ ദയനീയർ ദൈവികദൃഷ്ടിയിൽ ഗണനീയർ, ജയിക്കും നാം- ജയി... (5) കൈവിടുകയില്ലവനൊരുനാളും ജയിക്കും നാം

Related Songs