Shree yeshu namame thirunamam

Malayalam Hymn

Shree yeshu namame thirunamam

Shree yeshu namame thirunamam lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ശ്രീയേശു നാമമേ തിരുനാമം ഇതു- ഭൂലോകമെങ്ങും മോദം നൽകും നാമം 1 പാപികളെ രക്ഷചെയ്യും ദിവ്യനാമം-പരി- താപികൾക്കാശ്വാസം നൽകും-തിരുനാമം;- ശ്രീ.. 2 പാപഭാരം നീക്കിടും വിശുദ്ധ നാമം-പാപ ബന്ധനം തകർത്തിടുന്ന സത്യനാമം;- ശ്രീ.. 3 എന്നിലെ പാപങ്ങളെല്ലാം തീർത്ത നാമം-എന്റെ മന്ദബുദ്ധി നീക്കി ശുദ്ധിചെയ്ത നാമം;- ശ്രീ.. 4 മല്ലനാം പിശാചിനെ ജയിച്ച നാമം - എന്റെ അല്ലലെല്ലാം തൻ ശിരസ്സിലേറ്റ നാമം;- ശ്രീ.. 5 ജീവനെ പാപികൾക്കായ് ചൊരിഞ്ഞ നാമം - പുതു ജീവനെ നൽകിയാശ്വസിപ്പിച്ച നാമം;- ശ്രീ.. 6 നിത്യമോക്ഷപാതയെ തുറന്ന നാമം-തന്റെ സത്യഭക്തരിൽ പ്രമോദം നൽകും നാമം;- ശ്രീ.. 7 അക്ഷയാത്മ മാരി ചൊരിഞ്ഞീടും നാമം-തന്റെ വക്ഷസ്സിൽ പ്രജകളെ ചുമക്കും നാമം;- ശ്രീ..

Related Songs