Malayalam Hymn
Daivame nin sneham aardramaarnna
Daivame nin sneham aardramaarnna lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ഹാലേലുയ്യാ ഹാലേലുയ്യാ
ഹാലേലുയ്യാ ഹാലേലുയ്യാ (2)
ദൈവമേ നിൻ സ്നേഹം ആർദ്രമാർന്ന
സ്നേഹം ആഴിയിൻ ആഴങ്ങളിൽ
ആലംബമേകുന്ന സ്നേഹം... (2)
Chorus:
മനംനൊന്തു കലങ്ങിടുമ്പോൾ മാറോടണച്ചിടുന്നു
മാധുര്യവാനാം പ്രിയനേശുവേ
സ്തുതിഗീതിയാൽ വാഴ്ത്തീടാം (2)
ഹാലേലുയ്യാ ഹാലേലുയ്യാ
ഹാലേലുയ്യാ ഹാലേലുയ്യാ... ഓ (2)
1 ജീവിതമാമീ വൻപടകിൽ
തളർന്നിടാതെ മുന്നേറുവാൻ (2)
നേർവഴിയിൽ നയിച്ചിടുവാൻ
നായകനേശു മാത്രം മതി (2)
ഹാലേലുയ്യാ...
2 ഭാരങ്ങളാൽ ഞാൻ തളർന്നിടിലും
വേദനയാൽ ഉള്ളം തകർന്നിടിലും (2)
ഈ മരുയാത്രയിൽ മുന്നേറിടാൻ
നിൻ ദിവ്യ സാന്നിദ്ധ്യം മതി എനിക്ക് (2)
ഹാലേലുയ്യാ...