Malayalam Hymn
Daivame nin dayayaal
Daivame nin dayayaal lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ദൈവമേ നിൻ ദയയാൽ മനസ്സലിയണമേ
ബഹുലമായ നിൻ കരുണയാലെൻ കുറവുകൾ ക്ഷമിക്ക
1 നിൻ മുഖം മറയ്ക്കരുതേ-നിൻ
സന്നിധിമതിയെനിക്കെന്നുമെന്നും
തകർന്ന എന്റെ മനസ്സിനെ നീ
നിരസിക്കരുതേ നാഥനേ(2);- ദൈവമേ…
2 നിർമ്മലമായൊരു ഹൃദയമേകു
രക്ഷയിൻ മോദം നൽകുകേ
തുറക്കു എൻ അധരങ്ങളെ
വർണ്ണിക്കും ഞാൻ നിൻ നീതിയെ(2);- ദൈവമേ...
3 നീതിയും നന്മയും നിലനിർത്താൻ
പുതുഘടകങ്ങൾ പണിതിടാൻ
ആത്മപൂർണ്ണനായ് തീരുവാൻ
ശക്തി നൽകുക എന്നിൽ നീ(2);- ദൈവമേ...