Daivame thriyekane nin

Malayalam Hymn

Daivame thriyekane nin

Daivame thriyekane nin lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ദൈവമേ ത്രിയേകനേ നിൻ സവിധേ ഞാൻ വരുന്നു 1 അപ്പൻ തൻ മക്കളിൽ കാരുണ്യം പോൽ ഇപ്പാപിയാമെന്നെ ദർശിക്കണേ പുത്രന്മൂലം നിൻ സവിധേ എത്തണമേ എന്റെ യാചനകൾ;- ദൈവ... 2 സ്വർഗ്ഗത്തിലെ ദിവ്യാനുഗ്രഹത്താൽ നിത്യം നിറയ്ക്കാമെന്നോതിയോനെ സത്യ വഴിയേശുവേ നീ- നിത്യതയിലേക്കു വാതിലും നീ;- ദൈവ... 3 ജല്പനം ചെയ്യുവാ നല്ല ഞങ്ങൾ ഹൃദ്യമായ് നിന്നിൽ ലയിച്ചീടുവാൻ ഏകാത്മാവാൽ ഏകമായ് നിൻ സാന്നിദ്ധ്യം തേടി വരുന്നു ഞങ്ങൾ;- ദൈവ... 4 രോഗിക്കു സൗഖ്യം പ്രദായകൻ നീ പാപിക്കു രക്ഷയും നീതിയും നീ ആത്മാവിനാൽ അത്യന്തമായ് ശക്തീകരിച്ചു നയിപ്പതും നീ;- ദൈവ..

Related Songs