Daivame nin sannidhiyil

Malayalam Hymn

Daivame nin sannidhiyil

Daivame nin sannidhiyil lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 ദൈവമേ നിൻ സന്നിധിയിൽ വന്നിടുന്നീ സാധു ഞാൻ താവക തൃപ്പാദം തന്നിൽ കുമ്പിടുന്നീ ഏഴ ഞാൻ ഞാൻ നമിക്കുന്നു, ഞാൻ നമിക്കുന്നു സ്വർഗ്ഗതാതാ, യേശുനാഥാ പാവനാത്മാവേ 2 ഏകജാതനെയെനിക്കായ് യാഗമായിത്തീരുവാൻ ഏകിയ നിൻ സ്നേഹത്തിന്റെ മുമ്പിലീ ഞാനാരുവാൻ;- 3 സ്വർഗ്ഗസൗഖ്യം കൈവെടിഞ്ഞീ പാരിടത്തിൽ വന്നോനെ സ്വന്തമാക്കി എന്നെയും നിൻ പുത്രനാക്കി തീർത്തോനേ;- 4 സന്തതം ഈ പാഴ്മരുവിൽ പാത കാട്ടിടുന്നോനേ സാന്ത്വനം നൽകി നിരന്തരം കാത്തിടുന്നോരാത്മാവേ;-

Related Songs