Rajadhi rajaneshuve nin sannidhiyil

Malayalam Hymn

Rajadhi rajaneshuve nin sannidhiyil

Rajadhi rajaneshuve nin sannidhiyil lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

രാജാധി രാജനേശുവെ നിൻ സന്നിധിയിൽ ഞാൻ വരുന്നിതാ മോദമായ്(2) തിരുസന്നിധി എനിക്കതെത്രയോ ആനന്ദം(2) പോകില്ല അങ്ങേ വിട്ടെങ്ങും ഞങ്ങൾ(2) 1 സോദരർ കൈവെടിയുമ്പോൾ-ഞാൻ ഏകനെന്നു തോന്നിടും വേളയതിലും(2) തളരാതെ എന്നെ നിൻ കരങ്ങളിൽ താങ്ങിടും(2) തക്കസമയത്തുയർത്തും-എന്നെ(2);- രാജാധി... 2 ശത്രുവിൻ അസ്ത്രം പായുമ്പോൾ-ജഡത്തിൽ ശൂലം സഹിപ്പാൻ കഴിയാതാകുമ്പോൾ(2) എൻ നിലവിളിയതിൻ ശബ്ദം കേട്ടേശുവേ(2) നിൻ കൃപയേകണം അപ്പാ-എന്നും(2);- രാജാധി... 3 നിൻ കൂടെയുള്ളവാസമോ-എനിക്കേ റെയിഷ്ടം നിത്യസൗഭാഗ്യം ഓർക്കുമ്പോൾ(2) ഓർക്കുന്നു പ്രിയനേ ഈ ലോകത്തിൻ വാസമോ(2) നശ്വരം എന്നും നശ്വരം (2);- രാജാധി... 4 ഞാനെത്ര കുറഞ്ഞെന്നാലും സാരമില്ല- യേശുവോ എന്നിൽ വളരേണം(2) ആയതാൽ എൻ മരണം എനിക്കതു ലാഭവും(2) ജീവിക്കുന്നതെന്നിൽ ക്രിസ്തു-എന്നും(2);- രാജാധി... ലോകത്തിൽ ഏക ആശ്രയം: എന്ന രീതി

Related Songs