Malayalam Hymn
Njanengane ninne sthuthikka
Njanengane ninne sthuthikka lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
ഞാനെങ്ങനെ നിന്നെ സ്തുതിക്കാതിരിക്കുമെൻ
നൽ ഉടയവനെ (2)
1 പാപത്തിൽ നിന്നെന്നെ രക്ഷിച്ചതാൽ
ശാപകുഴിയിൽ നിന്നേറ്റിയതാൽ (2)
എൻ കാൽകളെ ഗിരിമേൽ നിർത്തി
എൻ ഗമനത്തെ സുസ്ഥിരമാക്കിയതാൽ (2)
2 കൂട്ടുകാർ പരമായി പോറ്റുന്നോനെ
കൂട്ടുകാർക്കതിശയമമാക്കിയോനെ (2)
കുടെപിറപ്പുകൾ കൂട്ടമായ് മാറുമ്പോൾ
കൂട്ടിൽ ചേർത്തണച്ചെന്നെ നേടിയോനെ (2)
3 എൻ ദീർഘനിശ്വാസം കേട്ടവനെ
എൻ മിഴിനിർഗണം കണ്ടവനെ (2)
എൻ വിലാപത്തെ നൃത്തമായ് മാറ്റിയ
എൻ പൊന്നു നാഥനെ ധ്യാനിക്കുമ്പോൾ (2)
4 ആത്മ മണാളാ നിൻ സ്പർശനത്താൽ
ആത്മീയ ചൈതന്യം ഏറിടുന്നേ (2)
ആനന്ദമേകും നിൻ ദർശനത്താൽ
ഞാൻ ആത്മ പൂർണ്ണനായ് മാറിടുമ്പോൾ (2)