Karthavine naam sthuthikka

Malayalam Hymn

Karthavine naam sthuthikka

Karthavine naam sthuthikka lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 കർത്താവിനെ നാം സ്തുതിക്ക ഹേ! ദൈവമക്കളേ സന്തോഷത്തിൽ നാം അർപ്പിക്ക സ്തോത്രത്തിൻ ബലിയെ നാം സ്തോത്രം സ്തോത്രം സ്തോത്രം കഴിക്ക സ്തോത്രം സ്തോത്രം നാം സ്തോത്രം കഴിക്ക 2 വിശുദ്ധ സ്നേഹബന്ധത്താൽ ഒരേ ശരീരമായ് നാം ചേർക്കപ്പെട്ടതാകയാൽ ചേരുവിൻ സ്തുതിക്കായ് 3 പിതാവു ഏകജാതനെ നമുക്കു തന്നല്ലോ ഹാ! സ്നേഹത്തിൻ അഗാധമേ നിന്നെ ആരായാമോ? 4 നാം പ്രിയപ്പെട്ട മക്കളായ് വിളിച്ചപേക്ഷിപ്പാൻ തൻ ആത്മാവെ അച്ചാരമായ് നമുക്കു നൽകി താൻ 5 ഒരേദൻ തോട്ടം പോലിതാ തൻ വചനങ്ങളാം വിശിഷ്ടഫലം സർവ്വദാ ഇഷ്ടംപോൽ ഭക്ഷിക്കാം 6 ഈ ലോകത്തിൻ ചിന്താകുലം ദൈവശ്രിതർക്കില്ല തൻ പൈതങ്ങളിൻ ആവശ്യം താൻ കരുതും സദാ 7 കർത്താവിൻ നാമം നിമിത്തം അനേക കഷ്ടവും നേരിടുമ്പോഴും ധന്യർ നാം ഇല്ലൊരു നഷ്ടവും 8 ഈ വിതയ്ക്കുന്ന കാലം നാം ചിലപ്പോൾ കരയും പിതാവോ കണ്ണുനീരെല്ലാം തുടച്ചുകളയും 9 തൻനിത്യരാജ്യം നൽകുവാൻ പിതാവിനിഷ്ടമായ് തൻമുഖത്തിൻ മുമ്പാകെ താൻ നിർത്തും തൻസ്തുതിക്കായ്

Related Songs