Malayalam Hymn
En maname sthuthikka nin nathhane
En maname sthuthikka nin nathhane lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
എൻ മനമേ സ്തുതിക്ക നിൻ നാഥനെ
എൻ ഉള്ളമേ വാഴ്ത്തുക നന്ദിയാൽ (2)
അവൻ ദേവാധി ദേവൻ കർത്താധി കർത്തൻ
പതിനായിനങ്ങളിൽ അതി ശ്രേഷ്ഠൻ (2)
ആരാധനയും സ്തുതിയും സ്തോത്രവും
സ്വീകരിപ്പാൻ യോഗ്യൻ നീ മാത്രം (2)
നാം ഒന്നായ് ചേർന്ന് വണങ്ങി നമിക്ക
നമുക്കായി കരുതുന്ന ദൈവത്തെ (2)
ആശ്രയിപ്പാൻ യോഗ്യനാ൦ യേശുവേ
ആശ്വാസമായി നീ മതി എന്നുമേ (2)
അല്ലലെല്ലാം അകറ്റും രാജാധി രാജൻ
താങ്ങും തണലും നീ മാത്രം (2)