Malayalam Hymn
Maname vaazhthhuka nathhane
Maname vaazhthhuka nathhane lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
മനമേ വാഴ്ത്തുക നാഥനെ
തന്നുപകാരമോർത്തു നീ
അനുദിനം ഭക്തി നിറഞ്ഞകമേ!
ആത്മനാഥനെ വണങ്ങി
1 നിൻ ലഘങ്ങൾ ക്ഷമിച്ചിടുന്നു
നിൻവിനകൾ അകറ്റിടുന്നു
നന്മയും കരുണയും നിരന്തരം താൻ
നിരവധിയായ് നിന്നിൽ പകർന്നിടുന്നു
2 മനം കലങ്ങി തളർന്നിടുമ്പോൾ
മനസ്സലിയും ദൈവമവൻ
അരികിൽ വരും നിനക്കഭയം തരും
അളവില്ലാകൃപകൾ അവനരുളും
3 തിരുവദനം ദർശിക്കുകിൽ
ഒരുകുറവും വരികയില്ല
മരണം വരും വരെ കരുണയെഴും
കരതലത്തിൽ നിന്നെ കരുതിടും താൻ
4. നല്ലവനാം ദൈവമെന്ന്
എല്ലാനാളും രുചിച്ചറിവിൻ
വല്ലഭനെ സ്തുതി ചെയ്തിടുവിൻ
ഹല്ലേലുയ്യ സ്തോത്രം പാടിടുവിൻ