En nathhane ettu cholvaan

Malayalam Hymn

En nathhane ettu cholvaan

En nathhane ettu cholvaan lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 എൻ നാഥനെ ഏററു ചൊൽവാൻ ലജ്ജിക്കയില്ല ഞാൻ തൻ ക്രൂശിമ്പം വാക്തേജസ്സും ചൊല്ലി കീർത്തിക്കും ഞാൻ ക്രൂശിങ്കൽ ക്രൂശിങ്കൽ സൽപ്രകാശം കണ്ടേൻ എൻ മനോഭാരവും നീങ്ങിപ്പോയ് വിശ്വാസത്താൽ കിട്ടി കാഴ്ചയുമപ്പോൾ സന്തതം ഞാൻ ഭാഗ്യവാൻ തന്നേ 2 യേശുനാമം ഞാൻ അറിയും അതൊന്നെൻ ആശ്രയം വരാൻ നിരാശ ലജ്ജകൾ താൻ സമ്മതിച്ചീടാ;.. ക്രൂശി.. 3 തന്നെപ്പോൽ തൻവാക്കും സ്ഥിരം ഞാൻ ഏല്പിച്ചതിനെ നന്നായ് വിധിനാൾവരെ താൻ ഭദ്രമായ് സൂക്ഷിക്കും;.. ക്രൂശി.. 4 പിതാമുമ്പിൽ ഈ പാപിയെ അന്നാൾ താൻ ഏററിടും പുതു ശാലേമിൽ എനിക്കും സ്ഥാനം കല്പിച്ചീടും;­.. ക്രൂശി..

Related Songs