Malayalam Hymn
Ennalum sthuthikkanam naam nathhane
Ennalum sthuthikkanam naam nathhane lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
എന്നാളും സ്തുതിക്കണം നാം നാഥനെ
എന്നാളും സ്തുതിക്കണം നാം
വന്ദനം പാടി മന്നൻ മുൻകൂടി
മന്ദതയകന്നു തിരുമുന്നിലഭയമിരന്നു
1 മോദമായ് കൂടുക നാംപരന്നു ബഹുനാദമായ് പാടുക നാം
ഗീതഗണം തേടി നാഥന്നു നാം പാടി
നാഥനാമവന്റെ തിരുനാമമേ ഗതിയായ് തേടി;-
2 ശ്രേഷ്ഠഗുണദായകൻ അവൻ നിനയ്ക്കിൽ ശിഷ്ടജനനായകൻ
സ്പഷ്ടം തിരുദാസർക്കിഷ്ടമരുളുവോൻ
കഷ്ടതയിൽ നിന്നവരെ ധൃഷ്ടനായുദ്ധരിപ്പവൻ;-
3 തന്നെ സ്തുതിച്ചിടുന്നു ജനങ്ങൾപദം തന്നിൽ പതിച്ചിടുന്നു
മന്നവമന്നർ പ്രസന്നരായ് വാഴ്ത്തുന്നു
നന്ദിയോടവരേവരുമുന്നതനെ വണങ്ങുന്നു;-
4 ദേവകളിൻ നാഥനെ സമസ്തലോക ജീവികളിൻ താതനെ
ജീവന്നുറവായി മേവും പരേശനെ
ജീവനുലകിന്നുദിപ്പാൻ സൂനുവെക്കൊടുത്തവനെ;-
5 തൻനാമകീർത്തനം നാം തുടർന്നുചെയ്കിലെന്നും ദിവ്യാനന്ദമാം
ഉന്നതൻ തന്നുടെ സന്നിധൗ നിന്നു നാം
മന്നവനെ പുതുഗാനവന്ദനങ്ങളോടനിശം;-