Malayalam Hymn
Vagdathangal thannu poyavane
Vagdathangal thannu poyavane lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
1 വാഗ്ദത്തങ്ങൾ തന്നു പോയവനെ
വാക്കുമാറാത്തവനാം പരനേ
ഇന്നലെയുമിന്നുമെന്നുമെന്നും
അവിടുന്നനന്യനല്ലൊ
ആശ്രിത വത്സലനെ
ആശീർവദിക്കേണമേ
നീ ജീവിക്കുന്നതിനാൽ
ഞാനിന്നും ജീവിക്കുന്നു
2 ഞാൻ നിന്നെ സൗഖ്യമാക്കുന്നവനാം
ദൈവമാണെന്നരുൾ ചെയ്തവനെ
സൗഖ്യവും എൻ ബലവും പരനെ
നീ മാത്രമീ ഉഴിയിൽ;- ആശ്രിത...
3 തളള തൻ കുഞ്ഞിനെ മറന്നിടുമോ
മറന്നിടിലും എന്നെ മറക്കാത്തവൻ-ഒരു
തൻ ഉള്ളം കരങ്ങളിൽ വരച്ചവനായ്
എന്നെന്നും പാലിക്കുന്നു;- ആശ്രിത...
4 ഞാൻ നിന്നെ ഒരു നാളും കൈവിടില്ല
തെല്ലുമുപേക്ഷിക്കയില്ലായെന്ന്
എന്നുള്ളിൽ ആശ്വാസം തന്നവനെ
നീയെൻ സമാധാനമേ;- ആശ്രിത...
5 ഇടുക്കമായുള്ളൊരു പാതയതിൽ
ഇടറി വീഴാതെയെൻ വിരുതെടുപ്പാൻ
എൻ കാലടികളെ വാഗ്ദത്തമാം
നിൻ വചനത്തിൽ സ്ഥിരമാക്കണേ;- ആശ്രിത...