En jeevan njaan thannu en raktham

Malayalam Hymn

En jeevan njaan thannu en raktham

En jeevan njaan thannu en raktham lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 എൻ ജീവൻ ഞാൻ തന്നു എൻ രക്തം ചൊരിഞ്ഞു നിന്നെ വീണ്ടെടുപ്പാൻ നീ എന്നും ജീവിപ്പാൻ എൻ-ജീവൻ ഞാൻ തന്നു എന്തു തന്നെനിക്ക്? 2 ദീർഘകാലം പോക്കി ദുഃഖം കഷ്ടങ്ങളിൽ ആനന്ദമോക്ഷത്തിന്നു അർഹനായ് തീരാൻ നീ എത്ര ശ്രമിച്ചു ഞാൻ എന്തു ചെയ്തതെനിക്കായ്?;- 3 വിട്ടെൻ പിതൃഗൃഹം തേജസ്സോത്താസനം ധാത്രിയിൽ അലഞ്ഞു ദുഃഖിച്ചും തനിച്ചും എല്ലാം നിൻ പേർക്കല്ലൊ, എന്തു ചെയ്തതെനിക്കായ്;- 4 പാടെന്തു ഞാൻ പെട്ടു പാതകർ കയ്യാലെ നാവാൽ അവർണ്ണ്യമാം നാശം ഒഴിഞ്ഞിതേ പാടേറെ ഞാൻ പെട്ടു പാപീ എന്തേറ്റു നീ?;- 5 സ്വർഗ്ഗത്തിൽ നിന്നു ഞാൻ സൗജന്യരക്ഷയും സ്നേഹം മോചനവും സർവ്വ വരങ്ങളും കൊണ്ടു വന്നില്ലയോ കൊണ്ടുവന്നെന്തു നീ!;- 6 നിന്നായുസ്സെനിക്കായ് നീ-പ്രതിഷ്ഠിക്കിന്നേ ലോകവും വെറുക്ക മോദിക്ക താപത്തിൽ സർവ്വവും വെറുത്തു രക്ഷകൻ കൂടെ വാ!;-

Related Songs