Malayalam Hymn
Jayikkum raktham jayamulla
Jayikkum raktham jayamulla lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ജയിക്കും രക്തം ജയമുള്ള രക്തം
യേശുവിൻ രക്തം മതി
മരണത്തിൻ വിഷമുള്ളു നീക്കിടും രക്തം
ഹാ എത്ര ശ്രേഷ്ടമിതു
ഹാലേലുയ്യ… ഹാലേലുയ്യ…
ഹാലേലുയ്യ… ഹാലേലുയ്യ…
എണ്ണിയാൽ തീരാത്ത നന്മകൾ ഏകിടും
യേശുവിൻ നാമമെ
എന്നുമെന്നുമെന്റെ കൂടെ വസിക്കും
യേശുവിൻ നാമമെ
ജയാളിയായവൻ നമ്മോടു കൂടെ
ജയവീരനേശു നമ്മോടു കൂടെ
ഏതു ദുഃഖ നാളിലും;-
രോഗക്കിടക്കയിൽ എന്നരികിൽ വന്നിടും
സൗഖ്യ ദായകൻ യേശു
കഷ്ടതയിൽ തികയുന്ന ദൈവസാന്നിദ്ധ്യം
എന്റെ ഉള്ളിൽ ബലം നൽകിടും
ക്ലേശമേറും ജീവിതത്തിൽ ഏകനല്ല ഞാൻ
യേശുവിൽ മാത്രമാണെന്റെ ആശ്രയം
ഏതു കഷ്ട നാളിലും;-
നാലാമനായെന്റെ ദൈവം എറങ്ങിടും
എൻ കഷ്ടതയിൻ തീച്ചൂളയിൽ
നാനാപരീക്ഷയിൽ നാടുവിലിറങ്ങിടും
ജയം നൽകി നടത്തീടുവാൻ
നന്മ ചെയ്തു കഷ്ടം സഹിച്ചു മുന്നേറാൻ
വേദനയെ ആനന്ദമായ് മാറ്റിടാൻ
ആത്മ ശക്തി എന്നിലേകിടും;-
കൂട്ടുകാർ തള്ളിക്കളയുന്ന നേരം
യേശു എന്നെ ചേർത്തിടും
പെറ്റമ്മയെന്നെ തള്ളിപ്പറഞ്ഞാലും
കൈവിടില്ല ഒരു നാളിലും
ലോകകൊടുംകാറ്റിൽ തളരില്ല ഞാൻ
ഈ ലോക മായയെ തള്ളിയെന്നും ഞാൻ
സ്വർഗ്ഗനാട്ടിൽ ചേർന്നിടും;-