Malayalam Hymn
Kalvari krushile raktham ennude
Kalvari krushile raktham ennude lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
കാൽവരി ക്രൂശിലെ രക്തം
എന്നുടെ പാപം മുഴുവൻ കഴുകിയ
കാൽവരി ക്രൂശിലെ രക്തം
എന്നിലെ ശാപമ തൊക്കെയും പോക്കിയ
കാൽവരി ക്രൂശിലെ രക്തം
ലോകത്തിൻ പാപങ്ങൾ നീക്കിടും ദൈവത്തിൻ
കുഞ്ഞാടിൻ വിലയേറിയ രക്തം
ദൈവത്തിൻ സ്നേഹം പ്രദർശിപ്പിച്ചു ക്രൂശിൽ
എനിക്കായ് ചിന്തിയ രക്തം
കാൽവരി ക്രൂശിലെ സ്നേഹം
1 ശത്രുവാമെന്നേ തിരഞ്ഞ സ്നേഹം
പുത്രത്വ മേകിയ നിത്യസ്നേഹം (2)
ദൈവ കോപാഗ്നിയിൽ വെന്തെരിഞ്ഞേകിയ
ദൈവ കുഞ്ഞടിന്റെ സ്നേഹം
ആ കാൽവരി ക്രൂശിലെ സ്നേഹം (2)
2 എന്തുഞാൻ ഏകും നിനക്കായ്
എല്ലാം നിൻ ദാനമാണേയെൻ നാഥാ (2)
നിസ്തുല സ്നേഹത്തിൻ ഉയരവും ആഴവും
ആർക്കളന്നീടുവാനാകും
ആ കാൽവരി ക്രൂശിലെ സ്നേഹം (2)
3 എല്ലാം ക്ഷമിക്കുന്ന നിർമ്മല സ്നേഹം
എല്ലാം സഹിക്കും നിസ്വാർത്ഥ സ്നേഹം (2)
വിശ്വാസം പ്രത്യാശ സ്നേഹം ഇവകളിൽ
ഏറ്റം വലിയതാം സ്നേഹം
ആ കാൽവരി ക്രൂശിലെ സ്നേഹം (2)