Malayalam Hymn
Kalvari krooshinmel ennude
Kalvari krooshinmel ennude lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
കാൽവരി ക്രൂശിന്മേൽ എന്നുടെ
രക്ഷകനെ ഞാൻ കാണുമ്പോൾ (2)
കാണുന്നിഹ ലോകത്തിൽ എന്നുടെ
സമയം ഞാൻ ചിലവാക്കാമോ (2)
1. ദേഹം ഇടിഞ്ഞു തകർന്നു കിടക്കും
മിശിഹായെ ഞാൻ കാണുമ്പോൾ (2)
ദേഹസുഖത്തിൽ ഉയർന്നു സുഖിപ്പാൻ
ദൈവഹിതം വിട്ടോഴിയാമോ (2)
2. നിൻ ദേഹത്തിൽ ചോരയൊലിച്ചു
കിടപ്പതിനെ ഞാൻ കാണുമ്പോൾ (2)
തവനാമത്തിൽ കഷ്ടതയേൽപ്പാൻ
ഒരുനാളും ലജ്ജിക്കാമോ (2)
3. മുൾമുടിയേന്തി നടന്നവൻ എന്നുടെ
പ്രിയതമനെന്നു ഓർക്കുമ്പോൾ ഞാൻ (2)
പൊന്മുടി ഏന്തി നടക്കുന്നവരെ
തിരുമേനികൾ എന്നെണ്ണാമോ (2)
4. ലോകത്തിനും ലോകമെ നിക്കും
ക്രൂശിക്കപ്പെട്ടല്ലോ ഞാൻ (2)
ലോകത്തിൽ നിൻ ക്രൂശേന്തി നടപ്പാൻ
ദാസന് നീ കൃപ ചെയ്യണമെ(2)