Malayalam Hymn
Kalvari kalvari karthan than
Kalvari kalvari karthan than lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
കാൽവറി കാൽവറി കർത്തൻ
തൻ നിണം ചൊരിഞ്ഞിടം
എൻ പേർക്കായ് ജീവൻ നൽകി താൻ
ഒരുക്കി പുതുവഴി (2)
1 കുരിശിൽ പാടു പെട്ടു തകർന്നു
നാഥൻ മേനി എനിക്കായി
കുഞ്ഞാട്ടിൻ രക്തം എന്നെ കഴുകി
തീർത്തല്ലോ ശുദ്ധനായ്(2);- കാൽവറി...
2 അനുഗ്രഹിക്കൂ ഈ അപ്പത്തെ
താത നിൻ ദേഹം പിളർന്നതാൽ
നുറുക്കുക എന്നെ മുറ്റുമായ്
ശുദ്ധമാക്കാ ഉള്ളിൽ നിന്നും(2);- കാൽവറി...
3 വാഴ്ത്തുക ഈ ദ്രാക്ഷാരസത്തെ
തിരു നിണം നീ ചൊരിഞ്ഞതാൽ
കഴുകി എൻ പാപക്കറകളെല്ലാം
കാൽവറിയിലെ യാഗമതാൽ(2);- കാൽവറി...
4 ഞാൻ എന്തുള്ളു എനിക്കായ് മരിപ്പാൻ
നിൻ കരുണ ഒന്നു മാത്രം
എൻ ജീവനെ തിരു സേവയ്ക്കായി
പൂർണ്ണമായും നൽകിടുന്നു(2);- കാൽവറി...
5 എല്ലാം വിട്ടെന്നും അങ്ങെ പിൻപറ്റുവാൻ
കൃപതരിക കാരുണ്യമേ
നിത്യതയിൽ ഞാൻ എത്തും വരെയും
കാത്തിടെണേ നിൻ കൃപയിൽ(2);- കാൽവറി...