Malayalam Hymn
Kalvari kalvari nin sneham varnnippa
Kalvari kalvari nin sneham varnnippa lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
കാൽവറി... കാൽവറി...
നിൻ സ്നേഹം വർണ്ണിപ്പാനാവതല്ലേ
1 മരക്കുരിശുമേന്തി മാ മലയിൽ
നടന്നല്ലോ എൻ പ്രാണനാഥനവൻ
ശിരസ്സിൽ മുൾമുടി അണിഞ്ഞവനായ്
പരിഹാസം നിന്ദകൾ സഹിച്ചവനായ്;- കാൽവറി
2 ലോകത്തിൻ പാപത്തെ വഹിച്ചിടുവാൻ
ഭൂമി വാനം മദ്ധ്യേ തൂങ്ങിടുന്നു
പ്രാണവേദനയാൽ ഞരങ്ങിടുന്നു
പ്രാണപ്രിയനവൻ എൻ പേർക്കായി;- കാൽവറി
3 കാൽകരങ്ങൾ ഇരുമ്പാണികളാൽ
ക്രൂശിൽ തറച്ചല്ലോ ദുഷ്ടജനം
എനിക്കായ് സഹിച്ചതാം വേദനയോർത്താൽ
എന്തു ഞാനേകിടും നിൻ പേർക്കായി;- കാൽവറി
4 പെരിയ കുന്തം കൊണ്ടു കുത്തിയല്ലോ
നീചനാം പടയാളി തിരുഹൃദയത്തിൽ
പാഞ്ഞൊഴുകിടുന്ന പുണ്യരക്തം
പാപികളെ ശുദ്ധരാക്കിയല്ലോ;- കാൽവറി
5 പാടിടും ഞാനെന്നും നിൻ സ്നേഹത്തെ
വർണ്ണിക്കും ഞാനെന്നും നിൻ ത്യാഗത്തെ
രക്തത്താൽ ശുദ്ധനായ് ജീവിച്ചിടാൻ
കൃപയരുളീടണെ പ്രാണനാഥാ;- കാൽവറി