Malayalam Hymn
Kalvari krushile anantha sneham
Kalvari krushile anantha sneham lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
കാൽവറി ക്രൂശിലെ അനന്തസ്നേഹം
രാജാധി രാജന്റെ ദിവ്യസ്നേഹം
ദോഷിയാം എന്നെയും നേടിടാനായി
ജീവനെ തന്നൊരു നിത്യസ്നേഹം(2)
ആരാധിക്കാം ആർത്തുപാടിടാം
ഹല്ലേലുയ സ്തുതി പാടിടാം
ഹല്ലേലുയ സ്തുതി പാടിടാം
ജീവന്റെ വചനം പകർന്നുനൽകി
മാനവ രക്ഷക്കായ് വഴി ഒരുക്കി (2)
ആത്മാവാകും ദാനത്തെ ഏകി
അനുദിനം ജീവനെ പുതുക്കുമവൻ (2)
(ആരാധിക്കാം )
ജീവന്റെ അപ്പം സ്വീകരിക്കാം
നിത്യമാം ജീവനെ പ്രാപിച്ചിടാം(2)
ജീവദായകനാം യേശുവിൻ വചനം
ഭൂവതിൽ എങ്ങും ഘോഷിച്ചിടാം(2)
( ആരാധിക്കാം)
ജീവന്റെ നാഥനെ അനുഗമിക്കാം
യേശുവിൻ ശിഷ്യരായി മാറീടാം (2)
നന്മയാൽ തിന്മയെ ജയിച്ചിടാം
സ്നേഹത്തിൽ എന്നും മുന്നേറിടാം(2)