Malayalam Hymn
Vagdathangal niraverum
Vagdathangal niraverum lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
വാഗ്‌ദത്തങ്ങൾ നിറവേറും
നാൾകൾ കഴിഞ്ഞാലും മനമേ
വാക്കു പറഞ്ഞവൻ യേശു താനല്ലേ
വാക്കു മാറില്ലോരു നാളും
പുതുതായ് തുറക്കുന്ന വാതിൽ
പുതുതായ് ഒരുക്കും വഴികൾ
അടയ്ക്കുവാനാവതില്ലാർക്കുമേ ഉലകിൽ
നാഥൻ താൻ മുൻ ചെല്ലുന്നു
എന്റെ യേശു താൻ മുൻ ചെല്ലുന്നു;- പുതുതായ്...
അവിശ്വസ്തരായി നാം തീർന്നാലും
വിശ്വസ്തനായി ദൈവം പാർത്തിടുന്നു
കുറവുകൾ ഓർക്കാതെ
അകൃത്യങ്ങൾ ഓർക്കാതെ
തിരു ഭുജത്താലേ താങ്ങിടുന്നു;- പുതുതായ്...
ദർശനങ്ങൾ തന്ന ദൈവമല്ലേ
പൂർത്തീകരിക്കുന്ന കർത്തനല്ലേ
സമയം മാറില്ല കാലങ്ങൾ വൈകില്ല
കാത്തിരുന്നീടാം പ്രാപിച്ചിടാം;- പുതുതായ്...