Malayalam Hymn
Athbhuthame athishayame
Athbhuthame athishayame lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
അത്ഭുതമേ അതിശയമേ
യേശുവിൻ നാമം ഉയർന്നീടട്ടെ
ദേശങ്ങൾ മേൽ രാജ്യങ്ങൾ മേൽ
യേശുവിൻ നാമം ഉയർന്നീട്ടെ
തേജസിൻ വിത്ത് എന്നും വിതച്ചീടാം
ആത്മാക്കളെ കൂട്ടമായി നേടാം
ക്രിസ്തുവിൽ എന്നും മറഞ്ഞീടാം
ക്രിസ്തുവിനോളം വളർന്നീടാം;-
ക്രൂശിലെ ജയം എന്നും ആഘോഷിക്കാം
ശാപത്തിൻ ബന്ധനം അഴിച്ചീടാം
പാപത്തിൻ നുകത്തെ തകർത്തീടാം
ക്രിസ്തുവിൻ സ്വാതന്ത്ര്യം ആസ്വദിക്കാം;-
സാത്താന്യ കോട്ടകളെ പിടിച്ചടക്കാം
ദുർഭൂത ബാധകളെ ഒഴിപ്പിക്കാം
തേജസ്സിൻ പൂർണ്ണനെ (പുത്രനെ) വെളിപ്പെടുത്താം
ശത്രുവിൻ സൈന്യത്തെ തുരത്തീടാം;-
കർത്തന്റെ വരവിനായി ഒരുങ്ങീടാം
വിശുദ്ധിയെ എന്നും തികച്ചീടാം
ആത്മശക്തിയാൽ എന്നും നിറഞ്ഞീടാം
ക്രിസ്തുവിൻ ഭാവത്തെ വെളിപ്പെടുത്താം;-