Athishayame athishayame daivathinte

Malayalam Hymn

Athishayame athishayame daivathinte

Athishayame athishayame daivathinte lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 അതിശയമേ അതിശയമേ ദൈവത്തിന്റെ സ്നേഹം വർണ്ണിപ്പാൻ വാക്കുകൾ പോരാ പാപി ആയിരുന്നെന്നെ തേടി പാരിടത്തിൽ വന്നൊരു ദൈവത്തിന്റെ സ്നേഹം ആശ്ചര്യം എന്നെ സ്നേഹിച്ചതിനാൽ എന്നെ വീണ്ടെടുത്തല്ലോ ഒരു ദൈവ പൈതലാക്കി തീർത്തല്ലോ ഞാൻ ആരാധിച്ചിടും എന്നും സ്തുതി പാടിടും ഹലേലൂയ്യാ ഹലേലൂയ്യാ 2 പാപത്തിന്റെ അന്ധകാര ബന്ധനത്തിൽ ഞാൻ ഈ ലോകത്തിൽ സുഖങ്ങൾ തേടി പോയി സ്നേഹ താതൻ തന്റെ സ്നേഹം തള്ളിക്കളഞ്ഞു ഒരു ധൂർത്ത പുത്രൻ ആയി പോയി ഞാൻ;- എന്നെ 3 ദൈവത്തിന്റെ പൈതൽ എന്നു വിളിക്കപ്പെടാൻ എന്നിൽ യോഗ്യതകൾ എന്തുകണ്ടു നീ കാൽവറിൽ എനിക്കായി ജീവൻ നൽകിയ ദൈവ കൃപ എനിക്കാശ്ചര്യമേ;- എന്നെ...

Related Songs