Daivathinte danamaaya parishuddha

Malayalam Hymn

Daivathinte danamaaya parishuddha

Daivathinte danamaaya parishuddha lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ദൈവത്തിന്റെ ദാനമായ പരിശുദ്ധാത്മാവേ സ്വർഗ്ഗകനാൻ നാട്ടിലേക്കു നീ നടത്തുക സത്യത്തിന്റെ ആത്മാവേ നീ നടത്തുക സകല സത്യത്തിലേക്കും വഴി നടത്തുക 1 വിലയേറും രക്തത്താൽ ശുദ്ധീകരിച്ചും തിരുവചനത്താൽ എന്നെ പോഷിപ്പിച്ചും ആത്മാവിൻ നദിയിൽ ദാഹം തീർത്തന്നെ മരുഭൂവിൽ തണലായ് നീ നടത്തുക;- 2 എന്റെ പ്രീയനെക്കുറിച്ച് നീ പറയുക സ്വന്തരക്തം നൽകി എന്നെ വിണ്ടെടുത്തവൻ തമ്പുരാന്റെ സ്നേഹവും ദയയും ഓർത്തിതാ നിൻഹിതം പോൽ ഏഴയെ നടത്തിടുക;- 3 ക്രൂശിലെ പരമയാഗം പാപം പോക്കുവാൻ പിതാവിന്റെ സന്നിധിയിൽ സൗഭ്യമായ് ഞാനും എന്റെ പ്രിയനായ് കത്തിയെരിഞ്ഞു മെഴുകുതിരിപോൽ എരിഞ്ഞു തീരട്ടെ;-

Related Songs