Snehamithascharyame oh athishayame

Malayalam Hymn

Snehamithascharyame oh athishayame

Snehamithascharyame oh athishayame lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

സ്നേഹമിതാശ്ചര്യമേ, ഓ അതിശയമേ, ഓ അതിശയമേ ക്ഷോണിതലേ ഞാനെന്നും പാടുമേ ഈ ദിവ്യ സ്നേഹത്തെ (2) 1 ആഴമാരായവതിനാരറിവോ, ആയിരം നാവുണ്ടെന്നാലും ഞാനിതു ചൊല്വതിനാമോ, ഏതുമൊരംശമുരച്ചീടുവാൻ പാരിതിലാർക്കെളുതോ- ഓ-ഓ(2);- സ്നേഹ... 2 പാപികൾക്കായ് മനുവായുരുവായ്, പാപിയിൻ വേഷമെന്നാലും പാപവിഷം കലരാതെ, ശാപമൊഴിപ്പതിന്നായ് കുരിശിൽ സ്നേഹയാഗമായിത്തീരുകയോ- ഓ-ഓ (2);- സ്നേഹ... 3 താതന്നോമന സൂനുവല്ലോ, പാതകനാമെനിക്കായോ താതൻ കൈവെടിഞ്ഞോനായ്, പാതകൻപോൽ പരിതാപമയ്യോ യാതന എല്ക്കുകയോ- ഓ-ഓ (2);- സ്നേഹ... 4 പൊൻനിണമെൻ വിലയായ് തരുവാൻ, നന്മയെന്തെന്നിൽ നീ കാണ്മാൻ വിണ്ണെനിക്കായ് തുറന്നേകാൻ, ഇമ്മാനുവേല നിൻ പുത്രനോ ഈ മഹാപാപിയെന്മേൽ ഓ-ഓ (2);- സ്നേഹ... 5 ദൈവകുഞ്ഞാടേ നിൻ സ്നേഹരസം, എന്നകമേ വഴിഞ്ഞോടാൻ ഉന്നതനനേ സ്തുതിച്ചീടാൻ, മന്നിലെന്നും തവ സേവ ചെയ് വാൻ എന്നെ നിറക്കണമേ ഓഓ (2);- സ്നേഹ...

Related Songs