Ellaattinum sthothram cheyam

Malayalam Hymn

Ellaattinum sthothram cheyam

Ellaattinum sthothram cheyam lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

എല്ലാറ്റിനും സ്തോത്രം ചെയ്യാം എപ്പോഴും സന്തോഷിക്കാം മന്നവൻ ചെയ്തിടും നന്മകൾ ചൊല്ലി നാം എപ്പോഴും സന്തോഷിക്കാം 1 ദൈവമേ നിൻ ദാനങ്ങൾ എത്ര നല്ലത് കർത്തനെ നിൻ കരുതലോ എത്ര വലിയത് കാന്തനേ നിൻ കരുണയും ശുദ്ധനേ നിൻ ശക്തിയും ദേവനേ നിൻ സ്നേഹവും എന്നുമുള്ളത്;- 2 അനുഗ്രഹത്തിൻ മാരിയെ അധികം നല്കിടും അദൃശ്യമാം കരങ്ങളിൽ എന്നും കാത്തിടും ആനന്ദിക്കുവാൻ ആശ്വസിക്കുവാൻ ഉണ്ണുവാൻ ഉടുക്കുവാൻ ദൈവം നല്കിടും;- 3 പരിശുദ്ധാത്മ ശക്തിയെ അധികം നൽകിടും പാപബോധം നൽകി നമ്മെ ശുദ്ധരാക്കിടും രോഗം നീക്കിടും ശോകം മാറ്റിടും ലോകജീവിതത്തിൽ സൗഭാഗ്യം നൽകിടും;-

Related Songs