Malayalam Hymn
Neethisuryani nee varum megathil
Neethisuryani nee varum megathil lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
നീതിസൂര്യനായി നീ വരും മേഘത്തിൽ
ആ നാളതെൻ പ്രത്യാശയുമേ (2)
ശോഭയേറും തീരമതിൽ
നിൻ മുഖം ഞാൻ കണ്ടിടുമേ (2)
നിൻ സേവയാൽ ഞാൻ സഹിക്കുന്നതാം
വൻ ക്ലേശങ്ങൾതെല്ലും സാരമില്ല (2)
അന്നു ഞാൻ നിൻ കയ്യിൽ നിന്നും
പ്രാപിക്കും വൻ പ്രതിഫലങ്ങൾ (2);-
രാത്രികാലമോ ഇനി ഏറെയില്ല
പകൽ നാളുകൾ ഏറ്റം അടുത്തതിനാൽ (2)
ഇരുളിന്റെ പ്രവർത്തികളെ വെടിയാം
നാം ബലം ധരിക്കാം( 2);-
വാനിൽ കാഹളം ഞാൻ കേട്ടിടുവാൻ
കാലമേറെയായ് കാത്തിടുന്നു (2)
അന്നു ഞാൻ നിൻ വിശുദ്ധരുമായ്
വർണ്ണിക്കും ആ വൻ മഹത്വം (2);-