Malayalam Hymn
Nithyaananda daivame-thava bhakthanmaarkkul
Nithyaananda daivame-thava bhakthanmaarkkul lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
പല്ലവി
നിത്യാനന്ദ ദൈവമേ-തവ
ഭക്തന്മാർക്കുൾ പ്രേമമേ
അനുപല്ലവി
നിത്യാത്മാവായവനാൽ- നിഷ്കാമ്യ പൂർണ്ണനായി
സത്യപിതാവിനു നിത്യബലികഴി-
ച്ചിദ്ധരയെ പൂത്തനാക്കുവാൻ വന്നൊരു;- നിത്യാ...
ചരണങ്ങൾ
1.കുഞ്ഞാടിന്റെ രക്തമാണെന്നെ വീണ്ടെടുത്തതു
തന്റെ ജീവൻ തന്നെയാണെന്നെ നടത്തുന്നതും
തന്നെയും തന്റെ കഷ്ട-പ്പാടുകൾ തൻ മരണം
തൻ പുനരുദ്ധാനശക്തിയേയും ഞാൻ-
നന്നായനുഭവിച്ചിന്നും വണങ്ങുന്നേൻ;- നിത്യാ...
പളുങ്കിന്നൊത്ത ശുഭ്രമാം-ജീവനദിയൊഴുകുന്നു
നദിക്കിരുകരയിലും ജീവവൃക്ഷം നില്ക്കുന്നു
വൃക്ഷത്തിന്റെ ഇലകൾ-ജാതികൾ രോഗശാന്തി
നിത്യം വരുത്തുന്നു-ശാപവുമില്ല വി-
ടെങ്ങുമേ ദൈവവും കുഞ്ഞാടും വാഴുന്നു;- നിത്യാ...
നാമവന്റെ ദാസന്മാരായ്-ആരാധിക്കുമെന്നുമേ
നാമവൻ മുഖത്തെക്കണ്ടാനന്ദം തുകീടുമേ
തന്നുടെ നാമമവൻ നെറ്റിമേലങ്ങെഴുതി
എന്നുമാനന്ദമായി സന്നിധൗ നിന്നിടും
മന്നവനെ സ്തുതിച്ചെങ്ങുമേ പോയിടും;- നിത്യാ...
രാവുണ്ടാകയില്ലാഹൊ- ശാപവുമൊഴിഞ്ഞുപോം
സൂര്യന്റെ പ്രകാശമോ-വിളക്കിന്റെ വെളിച്ചമോ
ആവശ്യമില്ലവർക്കു ദൈവമാം കർത്തനുണ്ടേ
ആയവരെന്നുമരചരായ് വാണിടും-
ആനന്ദ ഗീതങ്ങൾ മോദമായി പാടിടും;- നിത്യാ...
ഹല്ലേലൂയ്യ രാഗമെ -ആനന്ദ സംഗീതമെ
അല്ലലെല്ലാം തീർന്നവ-നുല്ലാസമായി പാടുമെ
വല്ലഭനാം കുഞ്ഞാടു നല്ലവനെന്നു ചൊല്ലി
കല്യമോദാനന്ദം അന്നു പകർന്നു നാം
അന്യലോകത്തിനും- വന്ദനം ചെയ്തിടും;- നിത്യാ...