Malayalam Hymn
Karuthunna kartthavin karngalinnum
Karuthunna kartthavin karngalinnum lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
കരുതുന്ന കർത്താവിൻ കരങ്ങളിന്നും
കുറുകി പോയിട്ടില്ലല്ലോ
കേൾക്കുന്ന കാതുകൾ ഇന്നുവരെയും
മന്ദമായിട്ടില്ലല്ലോ (2)
1 പരിഹാരമുണ്ട് പരദേശിയെ
നിന്റെ പ്രശ്നങ്ങൾക്ക് (2)
ഉത്തരമുണ്ട് വിശ്വാസിയെ
നിന്റെ പ്രാർത്ഥനയ്ക്ക് (2);- കരുതുന്ന.....
2 പതറിടല്ലേ തളർന്നിടല്ലേ
നിറച്ചിടും അവൻ പുതു കൃപകളാലെ (2)
ഇന്നേവരെ കാണാത്തതാം
വൻകാര്യം കാണിച്ചിടും (2);- കരുതുന്ന.....
3 ഇന്ന് നീ കാണും പാർവ്വതങ്ങൾ
എന്നും നീ കാൺകയില്ല (2)
സമഭൂമി ആകും അതുവേഗത്തിൽ
കൃപയാൽ കൃപയാൽ തന്നെ (2);- കരുതുന്ന...