Malayalam Hymn
Sthothram sthothram sthothram nathhaa
Sthothram sthothram sthothram nathhaa lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
സ്തോത്രം സ്തോത്രം സ്തോത്രം നാഥാ
സ്തുതികൾക്കെന്നും യോഗ്യനെ (2)
സ്തോത്ര യാഗങ്ങളിൽ വസിച്ചിടുന്ന
സ്നേഹസ്വരൂപനാം എൻ ദൈവമേ
അസാധ്യമായത് സാധ്യമാക്കും
അൽഭുതവാനാം യേശുനാഥാ (2) (സ്തോത്രം..)
കണ്ണുനീർ കാണുമ്പോൾ മനസ്സലിഞ്ഞു
അത്ഭുതങ്ങൾ ചെയ്തു നടത്തുന്നോനെ
തിന്മയെല്ലാം ദൈവമഹത്വത്തിനായി
നന്മയായി മാറ്റുന്ന പൊന്നുനാഥാ (2) (സ്തോത്രം)
കാർമേഘ കലുഷിതമാം ജീവിതം
അത്ഭുതമായി എന്നും കാക്കുന്നോനെ
പ്രതികൂല കാറ്റുകൾ ആഞ്ഞടിച്ചാൽ
ചാരെയണഞ്ഞെന്നെ പോറ്റുന്നോനെ (2) (സ്തോത്രം)
എനിക്കായ് മുറിവേറ്റ തൃക്കരങ്ങൾ
എന്നുമെന്നും എന്റെ കൂടെയുണ്ട്
വാനത്തിൽ യേശുവേ വന്നിടുമ്പോൾ
കൈവിടാതെന്നെയും ചേർത്തിടണേ (2) (സ്തോത്രം)
tune of: നന്ദി നന്ദി എൻ ദൈവമേ നന്ദി എൻ യേശുപരാ...