Malayalam Hymn
Vanniduvin snehithare paadaam
Vanniduvin snehithare paadaam lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
വന്നിടുവിൻ സ്നേഹിതരെ പാടാം യേശുവിനായി
ആർത്തു ഘോഷിക്കാം ഹല്ലേലുയ്യാ
യേശു ഇന്നും ജീവിക്കുന്നു (2)
യേശു എനിക്കായി മരിച്ചു
യേശു എനിക്കായി ഉയിർത്തു
യേശു എന്നെ സ്നേഹിക്കുന്നു
യേശു എനിക്കായി വരുന്നു (2)
പൈതങ്ങളെ സ്നേഹിക്കുന്ന
കൈയ്യിൽ വഹിച്ചിടുന്ന
ഏക രക്ഷകൻ യേശുവല്ലോ
എന്റെ ദൈവമല്ലോ (2) യേശു...
ഭയപ്പെടേണ്ട ഞാൻ കൂടെയുണ്ട്
എന്നരുൾ ചെയ്തവൻ ലോക രക്ഷകൻ
യേശുവല്ലോ എന്റെ ദൈവമല്ലോ (2) യേശു...
ഈ ലോകത്തിലെ സുഖ ദുഖങ്ങളോ
ശാശ്വതമല്ലല്ലോ എനിക്കായി
യേശു ഒരുക്കുന്നല്ലോ
നിത്യ വാസസ്ഥലം (2);- യേശു...
പുകഴ്ത്തീടാം യേശുവിനെ ക്രൂശിലെ ജയാളിയെ എന്ന രീതി..