Malayalam Hymn
Orunguka orunguka snehithare
Orunguka orunguka snehithare lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
ഒരുങ്ങുക ഒരുങ്ങുക സ്നേഹിതരെ
വിശ്രമനാട്ടിൽ പോകാൻ
സീയോൻ പ്രയാണികളെ ഉണർന്നിടുവീൻ
1 അനുദിന സംഭവബഹുലതകൾ കേൾക്കവെ കേൾക്കവെ
പലവിധ സംഭ്രമചിത്തരായി തീർന്നിടും തീർന്നിടും
ചഞ്ചലമാനസ വ്യാകുലരായി കേഴുന്ന ഭിതിയാലെ
സന്താപ മാനസരായി തീർന്നിടുന്നു അതിനാൽ;-
2 ബഹുതരദുരിതം ഈലോകത്തിൽ ആകവേ ആകവേ
പലവിധ ദുർഘട സന്ധികളാൽ നീറിടും നീറിടും
ഘോരതരംഗ പരമ്പരകൾ ഭീകര ഗർജനത്താൽ
പ്രജണ്ഡവാദംപോലെ ഇരമ്പിടുന്നു അതിനാൽ;-
3 അണുബോംബുകളാൽ ഈ ലോകത്തിൻ പ്രൗഢികൾ പ്രൗഢികൾ
അനുനിമിഷത്തിൽ തീർന്നുപോകും ഭസ്മമായ് ഭസ്മമായ്
അതിനുടെ തകൃതികളാണിവിടെ കാണുന്ന സംഭ്രമങ്ങൾ
കാണും പ്രതാപമെല്ലാം ധൂളിയാകും അതിനാൽ;-
4 ആയിരം ആണ്ടുകൾ ഈ ലോകത്തിൽ വാഴുവാൻ വാഴുവാൻ
ആയിരമായിരം ശുദ്ധരുമായ് വന്നിടും വന്നിടും
പാതകനാക്കിയ ശത്രുവിനെ അന്ധകാരത്തിൻ കീഴിൽ
ബന്ധനസ്ഥനാക്കിടും രാജരാജൻ അതിനാൽ;-