Malayalam Hymn
Unaruka orunguka daiva janame
Unaruka orunguka daiva janame lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ഉണരുക ഒരുങ്ങുക ദൈവജനമേ
മദ്ധ്യവാനിൽ പ്രിയനേശു വന്നിടാറായ്
സ്വർഗ്ഗീയ ദൂതരോടൊത്തു പ്രിയൻ
രാജാധിരാജനായ് വന്നിടുമേ
കാന്തൻ വന്നിടും വേഗം വന്നിടും
നിനയാത്ത നേരമതിൽ വന്നിടും
വചനത്തിൽ വേരൂന്നി വരങ്ങളാൽ നിറഞ്ഞ്
ഫലങ്ങളാൽ വളർന്ന് ഒരുങ്ങീടാം
1 ക്രിസ്തൻ രക്തത്താൽ കഴുകപ്പെട്ടോർ
സ്വർഗ്ഗസിംഹാസനത്തിൽ ഇരിക്കും
വിശക്കില്ലവർക്ക് ദാഹിക്കില്ല
കണ്ണീരും വേദനയും നീങ്ങിടും;-
2 വെൺനിലയങ്കി ധരിച്ചവർ നാം
യേശുവിൻ പൊൻമുഖം മുത്തിടും
സ്വർഗ്ഗയരുശലേം മണിയറയിൽ
കാന്തനോടൊത്തു വസിച്ചിടും;-