Malayalam Hymn
Manavaalan varunne manavaatti orunguka
Manavaalan varunne manavaatti orunguka lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
മണവാളൻ വരുന്നേ മണവാട്ടി ഒരുങ്ങുക
ന്യുനതകളൊന്നുമില്ലാതെ (2)
യുദ്ധവും ക്ഷാമവും ഭൂകമ്പ വ്യാധികളും
അവിടവിടെയായി നാം കേൾക്കുന്നല്ലോ (2)
1 സ്നേഹം കുറയുന്നു മത്സരം വർദ്ധിക്കുന്നു
ഈ ലോക ചിന്തകളാൽ വലഞ്ഞീടുന്നു
നശ്വരമാകുമീ ലോകത്തെ പിൻപറ്റാതെ
നിത്യതലാക്കാക്കി ഓടിടുക(2);- മണവാളൻ…
2 ക്ഷമിപ്പാൻ കഴിയില്ല താഴുവാൻ കഴിയില്ല
അഹന്ത സ്വാർത്ഥത തിങ്ങിടുന്നു
അലറും സിംഹം പോലെ ചുറ്റിത്തിരിയുന്ന
പിശാചിൻ കൈയ്യിൽ നീ അകപ്പെടല്ലേ(2);-മണവാളൻ…
3 ആരും ചതിക്കല്ലേ തന്ത്രത്തിൽ കുടുങ്ങല്ലേ
ക്രിസ്തുവിൻ തലയോളം വളർന്നിടുക
വസ്ത്രത്തെ വെണ്മയാക്കി വിശുദ്ധിയെ കാത്തുകൊൾക
അപവാദിയെ നാം ജയിച്ചീടുക(2);-മണവാളൻ…
4 ഭോഷ്ക്കു പറയല്ലേ നേരോടെ ജീവിക്കാം
പ്രതിഫലം പ്രാപിപ്പാൻ ഒരുങ്ങീടുക
ഉണരുക ഉണരുക ഉണർന്നു പ്രാർത്ഥിക്കാം
കാഹളധ്വനി നാം കേട്ടിടാറായ്(2);-മണവാളൻ…