Shalemin rajave seeyon manavaalan

Malayalam Hymn

Shalemin rajave seeyon manavaalan

Shalemin rajave seeyon manavaalan lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 ശാലേമിൻ രാജാവ് സീയോൻ മണവാളൻ വാനിൽ വെളിപ്പെടാൻ കാലമായി കാഹളം കാതിൽ മുഴങ്ങി നാം എല്ലാരും മറുരൂപരായ് പറന്നിടാറായ് Chorus തങ്കത്തിരു മുഖം മുത്തി ഞാൻ എന്നുമാ പൊൻ തിരുമാർവ്വിടെ ചാരിടുമേ 2 സ്വർഗ്ഗീയ ദൂതരും ശുദ്ധന്മാരും നമ്മെ വാനിലെതിരേൽപ്പാൻ വന്നിടുമ്പോൾ കർത്താവിൻ കാന്തയാം നാമെല്ലാവരും വാനിൽ ഒത്തുചേർന്നു പാടി സന്തോഷിക്കും;- തങ്കത്തിരു… 3 തങ്കരങ്ങളാൽ ശോഭിതമായുള്ള പൊൻപുരം ഒന്നെനിക്കുണ്ടവിടെ മുത്തുകൾ കൊണ്ടുള്ള ഗോപുരവും-സ്വച്ഛ് സ്പടികത്തിനു തുല്യമാം വീഥികളും;- തങ്കത്തിരു… 4 സുര്യനോ ചന്ദ്രനോ താരമോ ഇല്ലാത്ത കുഞ്ഞാട്ടിൻ ശുഭ്ര വെളിച്ചമതിൽ ചേർന്നു വസിക്കുമാ നാഥന്റെ ചാരവെ ആമോദമോടെ യുഗായുഗമായ്;- തങ്കത്തിരു...

Related Songs