Malayalam Hymn
Ente manavaalan vaanil varaaraayi
Ente manavaalan vaanil varaaraayi lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
1 എന്റെ മണവാളൻ വാനിൽ വരാറായി
മണവാട്ടി എന്നെയും ചേർത്തിടാറായി
ദുഃഖങ്ങൾ ഒക്കെയും തീർന്നിടാറായി
കണ്ണുനീരൊക്കെയും പോക്കിടറായി (2)
കാണാറായി കാണാറായി
എൻ കാന്തന്റെ പൊന്മുഖം കാണാറായി
പോകാറായി പോകാറായി
എൻ പ്രീയന്റെ കൂടെ പോകാറായി (2)
2 ആരും പാടിടാത്ത പാട്ടു ഞാൻ പാടും
ആരും പാർത്തിടാത്ത വീട്ടിൽ വസിക്കും
ജീവജലനദിയിൽ പാനം ചെയ്തീടും
ജീവന്റെ നാഥനെ നേരിൽ കണ്ടീടും (2) (കാണാറായി...)
3 പേർ ചൊല്ലി വിളിച്ച രക്ഷകനെ
കരം പിടിച്ചു നടത്തിയ നാഥനെ കാണും
അറുക്കപ്പെട്ട കുഞ്ഞാടെ കാണും
ഹല്ലേലുയ്യാ പാടി ആരാധിച്ചീടും (2) (കാണാറായി...)