Ente daivam vaanil varume

Malayalam Hymn

Ente daivam vaanil varume

Ente daivam vaanil varume lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എന്റെ ദൈവം വാനിൽ വരുമേ മേഘാരൂഢനായ് അവൻ വരുമേ എന്റെ കഷ്ടങ്ങളെല്ലാം മാറീടുമേ എന്റെ ദുഃഖങ്ങളെല്ലാം തീർന്നീടുമേ(2) 1 കഷ്ടദുരിതങ്ങളേറിടും നേരം ക്രൂശിൽ പിടയുന്ന നാഥനെ കാണും(2) രക്തം ധാരയായ് ചിന്തിയതെല്ലാം കണ്ണുനീരോടെ ഞാൻ നോക്കി നിൽക്കും(2) 2 സ്വന്തബന്ധുക്കൾ സ്നേഹിതരെല്ലാം കഷ്ടനാളിലെന്നെ വിട്ടു പോകും(2) സ്വന്തം പ്രാണനെ നൽകിയ ഇടയൻ കൈവിടാതെന്നെ എന്നും നടത്തും(2) 3 ദുഃഖസാഗരതീരത്തു നിന്നും നിത്യ സന്തോഷമേകിടുവാനായ്(2) വെള്ളിത്തേരിലെൻ നാഥൻ വരുമേ സ്നേഹത്തോടെന്നെ ചേർത്തിടുവാനായ്(2)

Related Songs