Rakshakan yeshu varaaraayi

Malayalam Hymn

Rakshakan yeshu varaaraayi

Rakshakan yeshu varaaraayi lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

രക്ഷകൻ യേശു വരാറായി ഈ ക്ഷിധിയിൽനിന്നും തൽക്ഷണം ചേർന്നിടും ഭാഗ്യദേശേ ഉല്സുകരായ് നാം ഒരുങ്ങീടാം (2) chorus ഉണരാം സഭയെ ഉണർന്നെഴുന്നേൽക്കാം മണവാളൻ മേഘേ വന്നിടാറായ് മയങ്ങാൻ ഇനിയും നേരമില്ല പാത്രങ്ങളിൽ എണ്ണ നിറച്ചീടാം 1 തലകൾ ഉയർത്തി നോക്കീടാം കൊയ്ത്തിനായി നിലങ്ങൾ വിളഞ്ഞുവല്ലോ (2) കലവറ നിറച്ചീടാൻ കാലമായി വിശുദ്ധിയോടെ നാം ഒരുങ്ങീടാം (2);- ഉണരാം... 2 രാത്രി ഏറ്റം കഴിവാറായി ഉദയനക്ഷത്രം തെളിയാറായി (2) ഇരുളിൻ ചെയ്തികൾ വെടിഞ്ഞിടാം നാം വെളിച്ചത്തിൻ ആയുധം ധരിച്ചീടാം (2);- ഉണരാം... 3 ആകാശത്തിൻ ശക്തികൾ ഇളകിടുന്നു പ്രപഞ്ചത്തിൽ മാറ്റങ്ങൾ വന്നിടുന്നു (2) അത്തിവൃക്ഷം തളിർത്തുവല്ലോ കാഹളധ്വനി കേൾക്കാൻ കാലമായി (2);- ഉണരാം...

Related Songs